മകൻ നൽകിയ കേസ് പിൻവലിച്ചില്ല; ഗുജറാത്തിൽ ദളിത് യുവതിയെ ആക്രമണ സംഘം തല്ലിക്കൊന്നു

Publisher : TimesKerala
Published on 2023-11-28 03:32:02 PMViews Icon0 views

ഗുജറാത്തിൽ ദളിത് യുവതിയെ നാല് പേർ സംഘം ചേർന്ന് കൊലപ്പെടുത്തി. ഇവരെ സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മകൻ മൂന്ന് വർഷം മുമ്പ് നൽകിയ കേസ് പിൻവലിക്കാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് 45 കാരിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത്.

ഞായറാഴ്ച ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ്, ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി തിങ്കളാഴ്ചയോടെ മരിക്കുകയായിരുന്നു. നാല് പ്രതികളെ അറസ്റ്റ് ചെയ്യാത്ത പക്ഷം വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

Disclaimer: This story is auto-aggregated by a computer program and has not been created or edited by Khabriya. Publisher: TimesKerala

Khabriya App Link on PlaystoreHow was it? Read stories you love and stay updated 24x7. Download the Khabriya App.

More Stories from Khabriya