അബിഗേലുമായി വന്ന സ്ത്രീ ധരിച്ചത് മഞ്ഞ ചുരിദാറും വെള്ള പാന്റും വെള്ള ഷാളും; അന്വേഷണം ഊർജിതമാക്കി പോലീസ്

Publisher : TimesKerala
Published on 2023-11-28 04:07:02 PMViews Icon0 views

കൊല്ലം: കൊല്ലം ഓയൂരിൽ നിന്നും ആറുവയസ്സുകാരി അബി​ഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതികളിലൊരാളായ സ്ത്രീയെക്കുറിച്ച് നിർണ്ണായക വിവരങ്ങളുമായി ദൃക്സാക്ഷിയായ വിദ്യാർത്ഥി. ഇന്ന് ഉച്ചക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുഞ്ഞിനെ ഇരുത്തിയ ശേഷം ഈ സ്ത്രീ പോകുകയായിരുന്നു. കൊല്ലം എസ് എൻ കോളേജിലെ വിദ്യാർത്ഥികളാണ് കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഒറ്റയ്ക്ക്  ഇരിക്കുന്നതായി കണ്ടെത്തിയത്. മാസ്ക് ധരിച്ച, മഞ്ഞ ടോപ്പും വെള്ള പാൻും വെള്ള ഷാളും ധരിച്ച ഒരു സ്ത്രീയാണ് കുഞ്ഞിനെ ഇവിടെ വിട്ടിട്ട് പോയതെന്ന് ദൃക്സാക്ഷിയായ വിദ്യാർത്ഥി വെളിപ്പെടുത്തുന്നു. കുഞ്ഞിനെ മാസ്ക് ധരിപ്പിച്ചാണ് ഇരുത്തിയിരുന്നതെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു. മാസ്ക് ധരിച്ച സ്ത്രീ തല മൂടുന്ന രീതിയിലാണ് ഷാൾ ധരിച്ചിരുന്നത്. 

കുട്ടി ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ എസ്എന്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ ഫോണില്‍ അബിഗേലിന്‍റെ ചിത്രം നോക്കുകയായിരുന്നു. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ച ചിത്രങ്ങള്‍ നോക്കി ഉറപ്പാക്കിയശേഷം മാസ്ക് മാറ്റി നോക്കിയപ്പോഴാണ് അബിഗേല്‍ സാറായാണെന്ന് തിരിച്ചറിഞ്ഞത്. എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ആദ്യം പൊലീസില്‍ വിവരം അറിയിച്ചത്. 

Disclaimer: This story is auto-aggregated by a computer program and has not been created or edited by Khabriya. Publisher: TimesKerala

Khabriya App Link on PlaystoreHow was it? Read stories you love and stay updated 24x7. Download the Khabriya App.

More Stories from Khabriya